Flash News

6/recent/ticker-posts

സംസ്ഥാനത്ത് വ്യാപക അക്രമം തുടരുന്നു, അതീവജാഗ്രതയ്തക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി

Views
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനു പിന്നാലെ കേരളത്തില്‍ പലയിടത്തും വ്യാപക അക്രമം. പലയിടങ്ങളിലും കോണ്‍ഗ്രസ്- സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ അക്രമത്തില്‍ കലാശിച്ചു.

ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ പലയിടത്തും കോണ്‍ഗ്രസ് ഓഫിസുകള്‍ അക്രമിച്ചു. അക്രമസംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അതീവജാഗ്രതയ്തക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിനു മുന്നില്‍ ഇരു പ്രവര്‍ത്തകരും ഏറ്റുമുട്ടി. സുരക്ഷയുടെ ഭാഗമായി പരമാവധി പൊലിസിനെ വിന്യസിക്കും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ജില്ലയിൽ തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരെ സി.പി.എം വ്യാപക അക്രമമാണ് നടത്തിയത്.

 തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.



Post a Comment

0 Comments