Flash News

6/recent/ticker-posts

ഖത്തര്‍ ലോകകപ്പ്; മത്സരങ്ങള്‍ കാണെനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍- ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ.

Views
ഏഷ്യയിലേക്ക് എത്തുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ ലോകകപ്പിനാണ് ഖത്തര്‍ വേദിയാകുന്നത്. അങ്ങനെ നിരവധി പ്രത്യേകതകളാണ് ഈ ലോകകപ്പിനുള്ളത്. അതിനാല്‍ അറബ് ലോകത്ത് ആദ്യമായി എത്തുന്ന ഫുട്‌ബോള്‍ ലോകകപ്പ് നിരവധി ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഫുട്‌ബോള്‍ മത്സരം കാണാനായി മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ ഖത്തറിലെത്തും. അതിനാല്‍ ഖത്തറിലെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും ചര്‍ച്ചയായിത്തുടങ്ങി.

ഖത്തര്‍ ലോകകപ്പിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിട്ടാണ് വിവരം. മദ്യം, മയക്കു മരുന്ന് എന്നിവക്കൊപ്പം വിവേഹേതര ലൈംഗികതക്കും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്. ഖത്തറിലെ നിയമമനുസരിച്ച് വിവാഹേതര ലൈംഗികത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിനാല്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ അല്ലാത്തവര്‍ക്ക് ഹോട്ടലുകളില്‍ നിയന്ത്രണം നേരിടാം.

മത്സരത്തിനെത്തുന്നവര്‍ കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്നാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്ന സൂചന. കാണികള്‍ താമസിക്കുന്ന ഹോട്ടലിലും നിയന്ത്രണമുണ്ടാകും. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. ഇതോടൊപ്പം സ്വവര്‍ഗ ലൈംഗികതക്കും ശിക്ഷ ലഭിക്കും. മദ്യപാന പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിവരം. അതേസമയം ലോകകപ്പിലെ നിയന്ത്രണങ്ങളോട് കടുത്ത വിമര്‍ശനമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുണ്ടായിട്ടുള്ളത്. അതിനാല്‍ ഖത്തര്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊടുക്കുമോ എന്നും വരും ദിവസങ്ങളില്‍ മാത്രമാണ് അറിയാന്‍ കഴിയു.




Post a Comment

0 Comments