Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിലെ ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി

Views

കുറ്റിപ്പുറം: മലപ്പുറം ജില്ലയിൽ പുതുതായി നിർമ്മിച്ച ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. 45 മീറ്റർ വീതിയിൽ ആറ് ട്രാക്കുകളിലായി നിർമ്മിക്കുന്ന പുതിയ ദേശീയപാതയുടെ ഒരുവശത്തെ റോഡാണ് തവനൂരിൽ തുറന്നുനൽകിയത്. നിർമ്മാണം ആരംഭിച്ച് നാലു മാസത്തിനുള്ളിലാണ് പുതിയ പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയത്. ജില്ലയിൽ 75 കിലോമീറ്റർ ദൂരത്തിലാണ് പുതിയ ആറുവരിപ്പാത കടന്നുപോകുന്നത്. സർവീസ് റോഡുകളടക്കം 8 വരികളാണ് ഉണ്ടാകുക.

പുതിയ ട്രാക്കുകളിലെ ടാറിങ് ജോലികൾ പൂർത്തിയായതോടെ വാഹനങ്ങളെ പഴയ റോഡിൽനിന്ന് വഴിതിരിച്ചുവിടുകയാണ്. പഴയ റോഡിന്റെ ഇരുവശത്തുമാണ് ആദ്യം 2 വരികളിൽ ടാറിങ് പൂർത്തിയാക്കുന്നത്. ഇത്തരത്തിൽ പുതിയ റോഡിലൂടെ വാഹനങ്ങളെ വഴിതിരിച്ചുവിട്ടാണ് നിലവിലെ ദേശീയപാതയുടെ ഭാഗത്ത് ജോലികൾ ആരംഭിക്കുക. പൊന്നാനി ചമ്രവട്ടം ജംക്ഷൻ മുതൽ കുറ്റിപ്പുറം മിനിപമ്പ വരെയുള്ള ഭാഗത്തെ ടാറിങ് ജോലികളാണ് ജില്ലയിൽ ആദ്യം പൂർത്തിയാകുക. അയങ്കലം അടക്കമുള്ള ജംക്ഷനുകളിലെ മേൽപാലത്തിനുള്ള ബീമുകളുടെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഇരുവശത്തെയും റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിശേഷമാണ് നിലവിലെ പാതയിൽനിന്ന് ഗതാഗതം വഴിതിരിച്ചുവിടുക. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയായതിനാൽ ഗതാഗത തടസ്സം സൃഷ്ടിക്കാത്ത രീതിയിലാണ് ജോലികൾ ക്രമീകരിച്ചിരിക്കുന്നത്.


Post a Comment

0 Comments