Flash News

6/recent/ticker-posts

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സപകടം, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Views
മലപ്പുറം: പുത്തനത്താണിയിൽ മദ്രസ കഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളെ ബസിടിച്ചു.

മദ്രസയിൽ നിന്നും പോകുന്ന വഴിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.

പുത്തനത്താണി പാമ്പിളിയത്തു ഖാദറിന്റെ മക്കളായ സന മെഹബിൻ(9), മുഹമ്മദ് യഹ്സാൻ(6) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കോട്ടക്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments