Flash News

6/recent/ticker-posts

കോട്ടക്കൽ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കാറും, പണവും കവര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി അടക്കം മൂന്നുപേര്‍ പിടിയില്‍.

Views

മലപ്പുറം:  കോട്ടക്കല്‍ സ്വദേശി ആയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കാറും, പണവും കവര്‍ന്നു. അവസാനം നടുറോഡില്‍ ഇറക്കിവിട്ടു.കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി അടക്കം മൂന്നുപേര്‍ പിടിയില്‍. കോട്ടക്കല്‍ സ്വദേശി ആയ വ്യാപാരിയെ കാക്കഞ്ചേരിയില്‍ വെച്ചു സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോയി വാഴയൂര്‍ മലയുടെ മുകളില്‍ വിജനമായ സ്ഥലത്ത് വെച്ച് കത്തി, ചുറ്റിക എന്നിവക്കൊണ്ട് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.
രാമനാട്ടുകര പെരുമുഖം സ്വദേശികളായ പ്രണവ് , ഷഹദ് ഷെമിം , മറ്റൊരു പ്രായപൂര്‍ത്തിയാകാത്തവന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഭീഷണിപെടുത്തി പരാതിക്കാരന്റെ കാറില്‍ കൊണ്ട് പോവുകയായിരുന്നു. പ്രതികള്‍ക്ക് അവര്‍ പറഞ്ഞു കൊടുത്ത നമ്പറിലേക് പരാതിക്കാരനെക്കൊണ്ട് ബലമായി പതിനായിരം രൂപ
അയപ്പിക്കുകയും അഞ്ചു ലക്ഷം രൂപ തന്നാല്‍ മാത്രമേ വണ്ടി വിട്ടുതരികയുള്ളു എന്നുപറഞ്ഞു മര്‍ദിച്ച് അവശനാക്കിയ ശേഷം രാത്രി പന്ത്രണ്ടു മണിയോടെ രാമനാട്ടുകര ബസ്റ്റാന്‍ഡിന് മുന്നില്‍ ഇറക്കിവിട്ട് കാറുമായി കടന്ന് കളയുകയും ചെയ്യുകയായിരുന്നു.



Post a Comment

0 Comments