Flash News

6/recent/ticker-posts

സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയ‍ര്‍ന്ന സാഹചര്യത്തില്‍ മാറ്റത്തിന് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍.

Views
ഞെട്ടിച്ച പ്രതിഷേധം, അഗ്നിപഥ് പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയ‍ര്‍ന്ന സാഹചര്യത്തില്‍ മാറ്റത്തിന് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍.

പ്രായപരിധി 23 ആയി ഉയര്‍ത്തി. നേരത്തെ ഇത് 21 ആയിരുന്നു. ഈ വര്‍ഷത്തെ നിയമനത്തിനാണ് ഇളവ് ബാധകമാകുക. രാജ്യത്ത് ആകെ ഉയ‍ര്‍ന്ന പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍. ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്‍റിന്റെ പേരില്‍ സാധാരണ റിക്രൂട്ട് മെന്റ് നിര്‍ത്തിവെക്കരുത് എന്നൊരു വാദം എന്‍ഡിഎക്കുള്ളിലും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളും പ്രതിഷേധ സ്വരമുയ‍ത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് മാറ്റത്തിന് തയ്യാറായത്.



വലിയ പ്രതിഷേധമാണ് അഗ്നിപഥിനെതിരെ ഉയരുന്നത്. . ഉത്തരേന്ത്യയില്‍ ട്രെയിനുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. പലയിടത്തും ട്രെയിനുകള്‍ അഗ്നിക്ക് ഇരയാക്കി. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് 34 ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. അഞ്ച് മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചര്‍ ട്രയിനുകളുമാണ് റദ്ദാക്കിയത്. 72 ട്രെയിന്‍ സര്‍വീസുകള്‍ വൈകി ഓടുകയാണ്.
അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ ബീഹാറില്‍ തുടങ്ങിയ പ്രതിഷേധമാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുന്നത്. ബീഹാറിലും,ഹരിയാനയിലും,ഉത്തര്‍പ്രദേശിലും,രാജസ്ഥാനിലും പ്രതിഷേധം അക്രമാസക്തമായി. ബിഹാറിലെ നൊവാഡയില്‍ ബിജെപി എംഎല്‍എയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. എംഎല്‍എ ഉള്‍പ്പടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നൊവാഡയിലെ ബിജെപി ഓഫീസ് തകര്‍ത്തു. ആരയില്‍ റെയില്‍വേസ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബിഹാറില്‍ മൂന്ന് ട്രെയിനുകളാണ് കത്തിച്ചത്. ഒരു ട്രെയിനിന്‍റെ ജനലുകള്‍ തകര്‍ത്തു. ഹരിയാനയിലെ പല്‍വാളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്‍റര്‍നെറ്റ് റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ പല നഗരങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. രാജസ്ഥാനിലും ദില്ലിയിലും റെയില്‍ പാത ഉപരോധിച്ചു. പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം.

രണ്ട് വര്‍ഷമായി കൊവിഡ് കാരണം സേനയിലേക്ക് നിയമനങ്ങളൊന്നും നടന്നിരുന്നില്ല. റിക്രൂട്ട്മെന്‍റ് റാലിക്കായി തയ്യാറെടുപ്പ് നടത്തി പ്രതീക്ഷയോടെ ഇരുന്നവരാണ് പ്രതിഷേധിക്കുന്നത്. അഗ്നിപഥ് പദ്ധതി വഴി സേനയില്‍ കയറിയാലും നാലു വര്‍ഷം കഴിയുമ്പോള്‍ പുറത്തിറങ്ങണം.


Post a Comment

0 Comments