Flash News

6/recent/ticker-posts

എ.കെ.ജി സെന്ററിന് നേരെ ബോംബേറ്

Views


തിരുവനന്തപുരം : എ.കെ.ജി സെന്ററിനുനേരെ ബോംബേറ്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. താഴത്തെ നിലയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി വിവരം.  ബോംബാക്രമണമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, പി ബി അംഗം എ വിജയരാഘവന്‍ അടക്കമുള്ള സി പി എം നേതാക്കള്‍ സ്ഥലത്തെത്തി. കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി അടക്കമുള്ള നേതാക്കൾ എ കെ ജി സെൻ്ററിന് അകത്തുണ്ടായിരുന്നു. കന്റോണ്‍മെന്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കോൺഗ്രസാണ് സംഭവത്തിന് പിന്നിലെന്ന് ഇ പി ജയരാജൻ ആരോപിച്ചു.

ഒരു കെട്ടിടം തകരാൻ പോന്ന ഉഗ്രശബ്ദവും പ്രകമ്പനവുമാണ് ഉണ്ടായതെന്ന് ശ്രീമതി ടീച്ചർ പറഞ്ഞു. പ്രകോപനമുണ്ടാക്കി വ്യാപക അക്രമമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അവർ കൂട്ടിച്ചേർത്തു. ഇരുചക്ര വാഹനത്തിലെത്തിയയാളാണ് ബോംബെറിഞ്ഞതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. 



Post a Comment

0 Comments