Flash News

6/recent/ticker-posts

ശ്രീലങ്കയുടെ ഗതിവരും: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ ലേഖനം

Views ന്യൂഡൽഹി: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ചെലവ് ചുരുക്കി തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ആർബിഐ ലേഖനത്തിൽ പറയുന്നു.

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ നിർദേശ പ്രകാരം സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സംഘം തയ്യാറാക്കിയ ലേഖനത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്. കേരളമടക്കം കനത്ത കടബാധ്യതയുള്ള സംസ്ഥാനങ്ങൾക്ക് ഊന്നൽ നൽകിയാണ് മുന്നറിയിപ്പ് നൽകുന്നത്.

'അയൽരാജ്യമായ ശ്രീലങ്കയിലെ സമീപകാല സാമ്പത്തിക പ്രതിസന്ധി പൊതു കടം സുസ്ഥിരതയുടെ നിർണായക പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന സാമ്പത്തിക സമ്മർദ്ദം ചില മുന്നറിയിപ്പുകൾ നൽകുന്നു' ലേഖനത്തിൽ പറയുന്നു.

ബിഹാർ, കേരളം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ ഏറ്റവും കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക്, അവരുടെ മൊത്തം കടം സുസ്ഥിരമല്ല, കാരണം കടത്തിന്റെ വളർച്ച കഴിഞ്ഞ അഞ്ച് വർഷമായി അവരുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഎസ്ഡിപി) വളർച്ചയെ മറികടന്നിരിക്കുയാണെന്നും ആർബിഐ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ചില സംസ്ഥാനങ്ങളിൽ പഴയ പെൻഷൻ പദ്ധതികൾ പുനരാരംഭിച്ചത്, അർഹമല്ലാത്ത സൗജന്യങ്ങൾക്കുള്ള ചെലവ് വർധന, ആകസ്മികമായുള്ള ബാധ്യതകളുടെ വർധനവ് തുടങ്ങിയ കാര്യങ്ങളിൽ തന്ത്രപരമായ തിരുത്തൽ നടപടികൾ ആവശ്യമാണ്.


സ്വന്തമായുള്ള നികുതി വരുമാനത്തിലെ കുറവ്, പ്രതിജ്ഞാബദ്ധമായ ചെലവുകളുടെ ഉയർന്ന വിഹിതം, വർദ്ധിച്ചുവരുന്ന സബ്സിഡി ഭാരങ്ങൾ എന്നിവ സംസ്ഥാന സർക്കാരുകളുടെ ധനകാര്യത്തെ കോവിഡ് ഇതിനകം തന്നെ വഷളാക്കിയിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

അതേ സമയം മേൽ പറഞ്ഞ നിരീക്ഷണങ്ങൾ ലേഖനം എഴുതിയ സാമ്പത്തിക വിദഗദ്ധരുടേതാണെന്നും തങ്ങളുടേതായി കാണേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.




Post a Comment

0 Comments