Flash News

6/recent/ticker-posts

പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; 22 കാരൻ അറസ്റ്റിൽ

Views

പെരിന്തല്‍മണ്ണ : പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 22-കാരനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍മല പച്ചീരി വീട്ടിൽ ദിനേശനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് ആനമങ്ങാട് ടൗണിൽ ട്യൂഷൻ സെന്‍ററിന് സമീപത്തായിരുന്നു സംഭവം. 

ബാഗിൽ കത്തിയുമായി എത്തിയ യുവാവ് പെൺകുട്ടിയെ തടഞ്ഞു നിർത്തി കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി യുവാവിനെ തള്ളിയിട്ടതോടെ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ആളുകൾ ഓടിയെത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി യുവാവ് വീഴുകയും കയ്യിന് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതനെ തുടര്‍ന്ന്  എത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കൊലപാതക ശ്രമത്തിനും, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നെന്നും ഏപ്രിൽ ആനമങ്ങാടിനടുത്ത് ബേക്കറിയിൽ വെച്ച് പ്രതി പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പ്രണയം നിരസിച്ചതെന്നും പോലീസ് പറയുന്നു. ഇതിലുള്ള വിരോധത്താൽ കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി എത്തുകയായിരുന്നു.



Post a Comment

0 Comments