Flash News

6/recent/ticker-posts

’35 വര്‍ഷമായി പ്രവാസം, ബാധ്യതകള്‍ തീര്‍ത്തപ്പോള്‍ ഞാനൊരു ബാധ്യത… ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം’ അറംപറ്റിയത് പോലെ 55 കാരന്റെ വാക്കുകള്‍, നോവ് പങ്കിട്ട് അഷറഫ് താമരശ്ശേരി

Views


തന്റെ സഹായം ഒരിക്കൽ ആവശ്യമായി വരുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിപ്പോയ പ്രവാസിയായ മനുഷ്യൻ മരണത്തെ വരിച്ച നോവ് പങ്കിട്ട് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം തന്റെ വിങ്ങുന്ന അനുഭവം പങ്കുവെച്ചത്. ബസാറിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തന്റെ അടുത്തേയ്ക്ക് 55 കാരനായ അദ്ദേഹം ഓടി വരികയായിരുന്നുവെന്ന് അഷറഫ് താമരശ്ശേരി പറയുന്നു. തന്റെ നമ്പർ വാങ്ങുവാനായിരുന്നുവെന്നും അദ്ദേഹം എത്തിയതെന്നും അഷറഫ് കൂട്ടിച്ചേർത്തു. എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്നു ചോദിച്ചപ്പോൾ സങ്കടകരമായ മറുപടിയാണ് അഷ്റഫിന് ലഭിച്ചത്.

35 വർഷമായി പ്രവാസിയായ 55-കാരൻ തന്റെ ബാധ്യതകളെല്ലാം തീർത്തപ്പോൾ വേണ്ടപ്പെട്ടവർക്ക് അയാളൊരു ബാധ്യതയായി മാറിയെന്നും ഇവിടെ വെച്ച് തന്നെ മരിക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞതായി അഷറഫ് താമരശ്ശേരി കുറിച്ചു. അറംപറ്റിയതു പോലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും തന്റെ മനസിൽ തങ്ങിനിൽക്കുന്നുവെന്നും അഷ്റഫ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ചില ആൾക്കാരോട് എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ,എന്ത് പറയാനാണ്, ജീവിതം മടുത്തു.ഇനി ദെെവത്തിൻ്റെ വിളിയും കാത്ത് കഴിയുകയാണ്.മറ്റ് ചിലർ പറയും ഈ നശിച്ച ജീവിതം എങ്ങനെയെങ്കിലും അവസാനിച്ചാൽ മതിയായിരുന്നു. മൊത്തം നിരാശയുളള ജീവിതമാണ് നമ്മുക്ക് കേൾക്കുവാൻ കഴിയുക. ചില വിദ്വാൻമാർ പറയുന്നത് കേട്ടാൽ ചിരി വരും,എന്നാ പറയുവാനാ, ദെെവത്തിനും പോലും എന്നെ വേണ്ടാന്നാണ് തോന്നുന്നത്. ഇത്തരത്തിൽ സംസാരിക്കുന്ന ആൾക്കാരെ നമ്മുടെ നിത്യ ജീവിതത്തിൽ പലപ്പോഴായി കടന്ന് വന്നിട്ടുണ്ടാകും. ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ എഴുതുവാൻ കാരണം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്.ഞാൻ കാരൃത്തിലേക്ക് വരാം.


കഴിഞ്ഞ ദിവസം ഞാൻ ബസാറിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പോയപ്പോൾ ഒരു കക്ഷി ഓടി എൻ്റെയടുത്തേക്ക് വന്നു, പ്രായം 55 കഴിഞ്ഞിട്ടുണ്ടാകും.അയാളുടെ ആവശ്യം എൻ്റെ ഫോൺ നമ്പറാണ്. ഞാൻ ഫോൺ നമ്പർ കൊടുക്കുമ്പോൾ തന്നെ എപ്പോഴാണ് ഇക്കാൻ്റെ ഫോൺ നമ്പർ ആവശ്യം,വരിക എന്ന് പറയുവാൻ കഴിയില്ലല്ലോ,നിരാശയും,വേദനകളും,നിറഞ്ഞ മുഖഭാവമായിരുന്നു അദ്ദേഹത്തിന്.എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ഞാൻ ചോദിച്ചപ്പോൾ 35 വർഷമായി പ്രവാസം തുടങ്ങിയിട്ട്,എല്ലാ ബാധ്യതകളും തീർത്തപ്പോൾ നമ്മുക്ക് വേണ്ടപ്പെട്ടവർക്ക് ഞാനൊരു ബാധ്യതയായി.ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം, മുകളിലുളളവൻ കനിയുന്നില്ല,എന്ന് പറഞ്ഞ് അയാൾ നടന്ന് നീങ്ങി. അയാളുടെ വാക്കുകൾ അറം പറ്റിയത് പോലെ ഇന്ന് എനിക്ക് വന്ന മരണ വാർത്തയിൽ ആദ്യത്തെത് അയാളുടെതായിരുന്നു.

ചില സമയത്ത് നമ്മുടെ നാവിൽ നിന്ന് വരുന്നത് അറം പറ്റുന്നതായിരിക്കും. ഒരിക്കൽ നമ്മൾ ഈ മനോഹര തീരത്ത് ജനിക്കുമ്പോൾ തന്നെ നമ്മുടെ അവസാനവും കുറിച്ചിട്ടുണ്ടാകും. സമയം ആകുമ്പോൾ ഒരു നിമിഷവും പോലും പിൻന്താതെ ആ പ്രക്രിയ ദെെവം നടത്തിക്കോളും. മരണത്തെ കുറിച്ച് ആഗ്രഹിക്കുന്നതും,ജീവൻ സ്വയം അവസാനിപ്പിക്കുന്നതും ഒരു പോലെയാണ്.ജീവിതം ഒന്നേയുളളു. അത് ദുഃഖമായാലും, സന്തോഷമായാലും അത് ആസ്വദിച്ച് ജീവിക്കുക.കാരണം നമ്മൾ ഇവിടെത്തെ സ്ഥിരതാമസക്കാരല്ല.
അഷ്റഫ് താമരശ്ശേരി



Post a Comment

0 Comments