Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ റോഡിൽ പൊലിഞ്ഞത് 3802 ജീവനുകൾ

Views
തിരുവനന്തപുരം:ഒരു വർഷത്തിനുള്ളിൽ റോഡപകടങ്ങളിൽ മരിച്ചത് 3802 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

2021 മെയ് 20 മുതൽ 2022 ജൂൺ 25 വരെയുള്ള കണക്കാണിത്. 35,476 അപകടങ്ങൾ സ്വകാര്യ വാഹനങ്ങൾ ഉണ്ടാക്കി. അതിൽ 3,292 പേർ മരിച്ചു. 27,745 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 10,591 പേർക്ക് നിസാര പരിക്കേറ്റു. ചരക്ക് ലോറികൾ ഉണ്ടാക്കിയ 2,798 അപകടങ്ങളിൽ 510 പേരാണ് മരിച്ചത് 2,076 പേർക്ക് ഗുരുതരമായും 942 പേർക്ക് സാരമായും പരിക്കേറ്റു. 8208 കാൽനടയാത്രക്കാർക്ക്
അപകടമുണ്ടായി. അതിൽ 1000 പേരും മരിച്ചു.


Post a Comment

0 Comments