Flash News

6/recent/ticker-posts

കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി; ഇന്ത്യ, ജർമനിയമടക്കം 5 രാജ്യങ്ങളിലെ അംബാസിഡർമാരെ പുറത്താക്കി

Views

യുക്രൈൻ - റഷ്യ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി രംഗത്ത്. ഇന്ത്യ ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡർമാരെ പുറത്താക്കിയതായി യുക്രൈൻ പ്രസിഡന്‍റിന്‍റെ വെബ്‌സൈറ്റ് അറിയിച്ചു. എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവിൽ, ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു.

ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്‍ഞ ഉദ്യോഗസ്ഥർക്ക് പുതിയ സ്ഥാനങ്ങൾ നൽകുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവിൽ പറയുന്നില്ല. റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രൈൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജർമനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.



Post a Comment

0 Comments