Flash News

6/recent/ticker-posts

മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴല്‍പ്പണം കവർന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി

Views

മഞ്ചേരി: കഴിഞ്ഞ മെയ് മാസം 18ന് കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരിൽ വച്ച് മോട്ടോർസൈക്കിളിൽ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണിൽ മുളക്പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂർ സ്വദേശിഉഴുന്നൻ അബ്ദുൽ നാസർ മകൻ ഉഴുന്നൻ സുനീബ് (29) ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത്.
സംഭവത്തിനുശേഷം തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു.

നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പോലീസ് മുൻപാകെ കുറ്റം സമ്മതിച്ചു.

ആഡംബര ജീവിതം നയിക്കാൻ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴൽപ്പണം പരാതി ഇല്ലാത്തതിനാൽ പ്രതി മുൻപ് രക്ഷപെടുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പോലീസ് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോർട്ട് നൽകും. 


Post a Comment

0 Comments