Flash News

6/recent/ticker-posts

സെപ്റ്റംബർ 6 മുതൽ 12 വരെ സർക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍; ഇത്തവണ വിപുലമായ ആഘോഷം

Views
തിരുവനന്തപുരം: ഇത്തവണ സംസ്ഥാന സർക്കാർ ഓണം വിപുലമായി ആഘോഷിക്കും. സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ച് ചേര്‍ത്ത യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് മാത്രം 30 വേദികളുണ്ടാകും. സെപ്റ്റംബര്‍ 12 ന് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനമാകുക



Post a Comment

0 Comments