Flash News

6/recent/ticker-posts

ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു: ‘അപൂർവമെങ്കിലും യുവാക്കൾ നേരത്തെ തന്നെ ഹൃദയപരിശോധന നടത്തണം’

Views


നാഗ്പൂർ: കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങിയ വാർത്ത പുറത്തുവന്നിരുന്നു. നാഗ്പൂർ സ്വദേശിയായ അജയ് പർടെകി (28)യെന്ന യൂവാവാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച സാവോനറിലെ ലോഡ്ജിലാണ് അജയിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മയക്കുമരുന്നോ മറ്റ് ലഹരികളോ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി ഇയാൾക്ക് പനിയുണ്ടായിരുന്നതായി യുവാവിന്റെ കുടുംബം പൊലീസിന് മൊഴി നകിയിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് ഇത്തരം മരണത്തിലേക്ക് നയിക്കുന്നതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ഇത് സംബന്ധിച്ച് വിദഗ്ധരായ ഡോക്ടർമാർക്ക് ശാസ്ത്രീയമായ വിശദീകരണങ്ങളുണ്ട്. അപൂർവമായി മാത്രമേ ഇത്തരം മരണങ്ങൾ സംഭവിക്കൂ എന്നാണ് ഇത്തരം മരണങ്ങളെ കുറിച്ച് ഡോക്ടർമാർ പറയുന്നത്. ലൈംഗികബന്ധത്തിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത്  അപൂർവമാണെന്നും എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ആനന്ദ് സഞ്ചേതി പറഞ്ഞു. ചികിത്സയില്ലാത്ത കൊറോണറി ആർട്ടറി രോഗമുള്ളവർക്ക് ലൈംഗികത പോലുള്ള കഠിനമായ പ്രവർത്തനങ്ങൾ മാരകമാകാറുണ്ട്.  കാരണം, അത്തരം കഠിനമായ പ്രവർത്തനങ്ങളിൽ, ഹൃദയത്തിന് കൂടുതൽ രക്തവും ഓക്സിജനും ആവശ്യമാണ്. ഈ ആവശ്യം ശരീരം നിറവേറ്റപ്പെട്ടില്ലെങ്കിൽ, അത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഡോക്ടർ പറയുന്നു.

ഇന്നത്തെ കാലത്ത് യുവാക്കളിൽ കൂടുതൽ ഇത്തരം രോഗങ്ങൾ നാം കണ്ടുവരുന്നുണ്ട്. ആർക്കെങ്കിലും, തിരിച്ചറിയപ്പെടാതെയോ, ചികിത്സ ലഭിക്കാതെയോ കൊറോണറി ആർട്ടറി രോഗമുണ്ടെങ്കിൽ, സെക്‌സ് പോലുള്ള കഠിനമായ പ്രവർത്തനങ്ങളിൽ അത് മാരകമായേക്കാം. പാർട്ടേകിയുടെ കേസിൽ ഇതാണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെങ്കിലും, ഇത്തരം കേസുകൾ വർധിക്കുന്ന സമയത്ത്  ഹൃദയ പരിശോധനയ്ക്കുള്ള അടിസ്ഥാന പ്രായം 25 വയസ്സാക്കണമെന്ന് സഞ്ചേതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.



Post a Comment

0 Comments