Flash News

6/recent/ticker-posts

അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Views
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

പശ്ചിമ ബംഗാൾ സ്വദേശി ആഖിബുൽ ശൈഖാണ് മരിച്ചത്. വൈദ്യുതി ലൈൻ

ഇയാളുടെ ശരീരത്തിലേക്ക് പൊട്ടി വീഴുകയായിരുന്നു. നേരത്തെ തകരാറിലായിരുന്ന വൈദ്യുത കമ്പി മാറ്റി സ്ഥാപിക്കാൻ നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി. ജീവനക്കാരുടെ അനാസ്ഥയാണ് ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.

കെട്ടിട നിർമാണത്തിന് എത്തിയതായിരുന്നു ആഖിബുൽ ശൈഖ്. തലയിൽ സിമന്റ് ചാക്കുമായി പോകുന്നതിനിടെയാണ് ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണത്.

ഉച്ചയ്ക്ക് 12:00 മണിയോടെ ആയിരുന്നു അപകടം. അരക്കിലോമീറ്റർ ദൂരത്തുള്ള ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരിയ ശേഷമാണ് ആഖിബിനെ ആശുപത്രിയിലേക്ക് മാറ്റാനാതായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Post a Comment

0 Comments