Flash News

6/recent/ticker-posts

യുഎഇ പ്രവാസികൾക്ക് താത്കാലിക ആശ്വാസം, പെട്രോളിനും ഡീസലിനും വില കുറച്ചു

Views
അബുദാബി : യുഎഇയിൽ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഫ്യൂവൽ പ്രൈസ് കമ്മിറ്റി പുതിയ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയിൽ പെട്രോളിനും ഡീസലിനും വില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കി ൽ ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.

ഓഗസ്റ്റ് ഒന്ന് മുതൽ സൂപ്പർ 98 പെട്രോളിന് 4.03 ദിർഹമായിരിക്കും വില. ജൂലൈയിൽ ഇത് 4.63 ദിർഹമായിരുന്നു. സൂപ്പർ 95 പെട്രോളിന് ഇന്നു മുതൽ 3.92 ദിർഹമായിരിക്കും. നേരത്തെ ഇത് 4.52 ദിർഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 4.44 ദിർഹമായിരുന്ന സ്ഥാനത്ത് ഓഗസ്റ്റ് മാസത്തിൽ 3.84 ദിർഹമായിരിക്കും വില.

ഡീസൽ വിലയിലും ഈ മാസം കുറവ് വന്നിട്ടുണ്ട്. ഇന്ന് മുതൽ 4.14 ദിർഹമായിരിക്കും ഒരു ലിറ്റർ ഡീസലിന് നൽകേണ്ടി വരുന്നത്. ജൂലൈ മാസത്തിൽ ഇത് 4.76 ദിർഹമായിരുന്നു.


Post a Comment

0 Comments