Flash News

6/recent/ticker-posts

സംസ്‌ഥാനത്ത് പനി പടരുന്നു; ഒരുമാസത്തിനിടെ ചികിൽസ തേടിയത് മൂന്നര ലക്ഷത്തിലധികം പേര്‍

Views


തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനി വ്യാപകം. 15,000ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നര ലക്ഷത്തിലധികം പേരാണ് ചികിൽസ തേടിയത്. വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പകർച്ചപ്പനി വ്യാപകമാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാസർഗോഡ് ആണ് മുന്നിൽ. ഇന്നലെ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ 12, എറണാകുളം 12 എന്നിങ്ങനെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കണക്ക്.



Post a Comment

0 Comments