Flash News

6/recent/ticker-posts

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടി അപർണ ബാലമുരളി; മികച്ച നടൻ സൂര്യ

Views


ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടി അപർണ ബാലമുരളി; മികച്ച നടൻ സൂര്യ



🎬🎬🎬🎬🎬🎬🎬🎬🎬

ദേശീയ ചലച്ചിത്ര
പുരസ്കാരം -2020.



മികച്ച നടി അപർണ ബാലമുരളി (സുരറൈ പോട്ര്)(തമിഴ്).

മികച്ച നടൻമാർ - സൂര്യ, അജയ് ദേവഗൺ.

മികച്ച സഹനടൻ- ബിജു മേനോൻ (അയ്യപ്പനും കോശിയും).

മികച്ച മലയാള ചിത്രം - (തിങ്കളാഴ്ച നിശ്ചയം).

മികച്ച സംഘട്ടന സംവിധാനം - മാഫിയ ശശി (അയ്യപ്പനും കോശിയും).

മികച്ച പിന്നണി ഗായിക - നഞ്ചിയമ്മ (അയ്യപ്പനും കോശിയും).

മികച്ച സംവിധായകൻ- സച്ചി (അയ്യപ്പനും കോശിയും).

പ്രത്യേക ജൂറി പരാമർശം- (വാങ്ക്).

മികച്ച പ്രൊഡക്ഷൻ ഡിസൈനർ- അനീഷ് നാടോടി (കപ്പേള). 





ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം മലയാള അപർണ ബാലമുരളി നേടി. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്‌ചയം തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമർശം ലഭിച്ചു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി.

മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദൻ സംവിധാനം ചെയ്ത ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം) തെരഞ്ഞെടുത്തു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചു. സിനിമാ സംബന്ധിയായ പുസ്തകമായി ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ പുസ്തകം പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണന്റെ ‘എം ടി; അനുഭവങ്ങളുടെ പുസ്തകം’ അർഹമായി. മികച്ച നിരൂപണം വിഭാഗത്തിൽ ഇത്തവണ പുരസ്‍കാരമില്ല.


 
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള നേടി. മികച്ച ഛായാഗ്രാഹനുള്ള പുരസ്കരം ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിന് നിഖില്‍ എസ് പ്രവീണ്‍ നേടി.

ഓഡിയോ​ഗ്രഫി : അജിത് സിം​ഗ് റാത്തോഡ്

മികച്ച ഇൻവെസ്റ്റി​ഗേറ്റീവ് ചിത്രം : ബ്രി​ഗേ. പ്രീതം സിം​ഗ്

നോൺ ഫീച്ചർ ഫലിം : ടെസ്റ്റിമണി ഓഫ് അന്ന

താനാജി, സുരറൈ പോട്ര് എന്നീ സിനിമകളാണ് മികച്ച സിനിമയ്ക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചതെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം. മികച്ച നടിയായി അപർണ ബാലമുരളിയും നടനായി സൂര്യയും പരിഗണനയിലുണ്ടായിരുന്നു. സുരറൈ പോട്രിലെ അഭിനയമാണ് ഇരുവരേയും അന്തിമ പട്ടികയിലെത്തിച്ചത്. താനാജിയിലെ പ്രകടനത്തിന് അജയ് ദേവ്​ഗണാണ് മികച്ച നടനുള്ള അന്തിമ പട്ടികയിലുള്ള മറ്റൊരു നടൻ. ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും മികച്ച നടന്മാരിൽ പരിഗണിച്ചിരുന്നു. മാലിക്, ട്രാൻസ് എന്നീ സിനിമകളിലെ പ്രകടനം ഫഹദ് ഫാസിലിനെ അന്തിമ പട്ടികയിൽ എത്തിച്ചപ്പോൾ സണ്ണിയിലേയും വെള്ളത്തിലേയും അഭിനയമാണ് ജയസൂര്യയെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചത്. അയ്യപ്പനും കോശിയിലേയും പ്രകടനത്തിന് പൃഥ്വിരാജിനെയും മികച്ച നടനുള്ള പുരസ്കാരത്തിന് പരി​ഗണിച്ചിരുന്നു.മലയാളത്തിൽ നിന്ന് 30 ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നിൽ എത്തിയത്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്നാണ് സൂചന. ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനും, മാലിക് എന്നീ സിനിമകളുമാണ് ഈ വിഭാ​ഗത്തിലേക്ക് പരി​ഗണിക്കപ്പെടുന്ന മറ്റ് ചിത്രങ്ങൾ. അയ്യപ്പനും കോശിയിലേയും അഭിനയത്തിന് ബിജു മേനോനെ ‌മികച്ച സഹനടനുള്ള അവാർഡിനായി പരിഗണിച്ചിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ നിരവധി പുരസ്കാരങ്ങളാണ് മലയാള ചലച്ചിത്രങ്ങൾ സ്വന്തമാക്കിയത്. മികച്ച പുതുമുഖ സംവിധായകനായുള്ള അവാർഡ് ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറിലൂടെ മലയാളത്തിന് ലഭിച്ചു. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന അറബിക്കടലിന്റെ സിംഹം 3 അവാർഡുകൾ നേടിയപ്പോൾ ഹെലൻ 2 അവാർഡുകൾ നേടിയിരുന്നു.


Post a Comment

0 Comments