Flash News

6/recent/ticker-posts

ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത അടുത്ത മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട്

Views

മലപ്പുറം : ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസങ്ങളിൽ (ജൂലൈ നാല്, അഞ്ചു, ആറ് ) കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടർ വി. ആർ പ്രേം കുമാർ അറിയിച്ചു. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണ്. അത്യാവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. പൊതുജനങ്ങള്‍ അതത് സമയങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം: 0483 2736320 (ലാന്‍ഡ് ലൈന്‍), 9383464212, 8848922188 (മൊബൈല്‍).

താലൂക്ക് അടിയന്തരഘട്ട നിര്‍വഹണ കേന്ദ്രങ്ങള്‍

പൊന്നാനി: 0494 2666038
തിരൂര്‍: 0494 2422238
തിരൂരങ്ങാടി: 0494 2461055
ഏറനാട്: 0483 2766121
പെരിന്തല്‍മണ്ണ: 04933 227230
നിലമ്പൂര്‍: 04931 221471
കെണ്ടോട്ടി: 0483 2713311




Post a Comment

0 Comments