Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ അരിച്ച് പെറുക്കാനൊരുങ്ങി വിജിലൻസ്; കൊണ്ടോട്ടിയിൽ കെട്ടിട നിർമ്മാണങ്ങളിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; പെരിന്തല്‍മണ്ണയിൽ ആര്‍.ടി. ഓഫീസ് നിയന്ത്രിക്കുന്നത് ഏജന്റുമാര്‍...!!

Views

മലപ്പുറം: കൊണ്ടോട്ടി നഗരസഭയിലും പെരിന്തല്‍മണ്ണ സബ് ആര്‍.ടി ഓഫീസിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കൊണ്ടോട്ടി നഗരസഭയില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്ബര്‍ നല്‍കിയതായും കെട്ടിട പ്ലാനില്‍ പറയുന്നതിലും കൂടുതല്‍ അളവില്‍ കെട്ടിടം നിര്‍മ്മിച്ചതായും കണ്ടെത്തി. കരിപ്പൂര്‍ വിമാത്താവളത്തിന് സമീപത്ത് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് വിമാനത്താവള അധികൃതരില്‍ നിന്നുള്ള എന്‍.ഒ.സി ലഭിക്കാതെ കെട്ടിടം നമ്ബര്‍ അനുവദിച്ചതായും കണ്ടെത്തി. നടപടിക്രമങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ വിജിലന്‍സ് നിര്‍ദ്ദേശിച്ചു.

പെരിന്തല്‍മണ്ണ ആര്‍.ടി. ഓഫീസിലെ പരിശോധനയില്‍ ഓണ്‍ലൈന്‍ മുഖേനെയുള്ള സേവനങ്ങള്‍ ഏജന്റുമാര്‍ വഴി നടത്തി കൊടുക്കുന്നതായി കണ്ടെത്തി. ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Post a Comment

0 Comments