Flash News

6/recent/ticker-posts

യുഎഇയിൽ ഇനി നഴ്സുമാർക്കും ' സ്വർണത്തിളക്കം ' : ഒട്ടേറെ മലയാളികൾക്ക് ഗോൾഡൻ വീസ ലഭിച്ചു

Views

അബുദാബി  യുഎഇയിൽ നഴ്സുമാർക്ക് ഗോൾഡൻ വീസ ലഭിച്ചു തുടങ്ങി . സർക്കാർ , സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ഒട്ടേറെ പേർക്ക് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു . ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ഈ വർഷം ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു . ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യന്മാരടക്കമുള്ളവർക്കും ഗോൾഡൻ വീസ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട് . നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും മറ്റുമായിരുന്നു ഇതുവരെ ഗോൾഡൻ വീസ നൽകിയിരുന്നത് . 


നഴ്സുമാർക്ക് ഗോൾഡൻ വീസ നൽകിത്തുടങ്ങിയത് യുഎഇയിലെ മലയാളികളുൾപ്പെടെയുള്ള നഴ്സുമാർക്ക് ഏറെ ഗുണകരമാകും . യുഎഇയിൽ വലിയൊരു ശതമാനം നഴ്സുമാരും മലയാളികളാണ്.
അബുദാബി ഖലീഫ സിറ്റിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശി അനുമോൾ , അബുദാബി എൻഎംസി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സുനിൽ ജോസഫ് എന്നിവർക്ക് ഇന്ന് ( ബുധൻ ) ഗോൾഡൻ വീസ ലഭിച്ചു . രണ്ട് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന അനുമോൾ വീസ പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് 10 വർഷത്തെ വീസ ലഭിച്ചതായി അറിഞ്ഞത് . എസിപി യുഎഇ സ്മാർട് ആപ്പിലൂടെ പരിശോധിച്ചപ്പോൾ ഗോൾഡൻ വീസയാണ് ലഭിച്ചതെന്ന് മനസിലാക്കുകയായിരുന്നു. വീസ ഉൾപ്പെടുത്തിയ എമിറേറ്റ്സ് ഐഡി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് . ആലപ്പുഴ ജോസ്കോ കോളജ് ഒാഫ് നഴ്സിങ്ങിൽ നിന്ന് നഴ്സിങ് പഠനം പൂർത്തിയാക്കിയ അനുമോൾ ബേബി - ഷോബി ദമ്പതികളുടെ മകളാണ് . 10 വർഷത്തെ വീസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അനുമോൾ പറഞ്ഞു .
 കഴിഞ്ഞ 13 വർഷമായി സുനിൽ ജോസഫ് എൻഎംസി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്നു . വീസ പുതുക്കലിന് അപേക്ഷിച്ചപ്പോഴാണ് ഗോൾഡൻ വിസ ലഭിച്ചത് . എസിപി വഴി ഇത് ഉറപ്പുവരുത്തുകയായിരുന്നു . കർണാടകയിലെ ഗുൽബർഗയിൽ നിന്ന് നഴ്സിങ് പൂർത്തിയാക്കിയ സുനിൽ 2 വർഷം പൂനെയിൽ ജോലി ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത് 




Post a Comment

0 Comments