Flash News

6/recent/ticker-posts

കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടം പുരത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്

Views മലപ്പുറം: കുന്നുംപുറം  കുളപ്പുറം റൂട്ടിൽ കക്കാടം പുരത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4:15 ഓടെയാണ് അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത വിവിധ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മയിലിനെ (50 വയസ്സ്) കുന്നുംപുറം ദാറുൽ ഷിഫ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. സുലൈഖ 34 വയസ്സ് ഉമ്മു സൽമാൻ 30 വയസ്സ് മുഹമ്മദ് മിശാൽ 5 വയസ്സ് എന്നിവരെ തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരനെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.


Post a Comment

0 Comments