Flash News

6/recent/ticker-posts

ഇനി പ്രവാസികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ കൂടുതൽ പണം അയക്കാം; എഫ്.സി.ആര്‍.എ. നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

Views
പത്ത് ലക്ഷത്തിൽ കൂടുതലുള്ളത് അറിയിച്ചാൽ മതി

ന്യൂഡൽഹി: അധികൃതരെ അറിയിക്കാതെ വിദേശത്തെ പ്രവാസി ബന്ധുക്കളിൽനിന്ന് കൂടുതൽ പണം സ്വീകരിക്കാൻ സൗകര്യമൊരുക്കി കേന്ദ്രം. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. ഇതിനായി വിദേശ സംഭാവനാ നിയന്ത്രണ ചട്ട (എഫ്.സി.ആർ.എ) ത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം ഇനി മുതൽ വർഷം പത്തു ലക്ഷം രൂപ വരെ അധികൃതരെ അറിയിക്കാതെ നാട്ടിലേക്ക് അയക്കാം. നേരത്തെ, ഒരു ലക്ഷം രൂപ വരെ അയക്കാൻ ആയിരുന്നു അനുമതി ഉണ്ടായിരുന്നത്.

അയക്കുന്ന പണം പത്തു ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ വ്യക്തികൾക്ക് ഇക്കാര്യം സർക്കാറിനെ അറിയിക്കാൻ 90 ദിവസത്തെ സമയമുണ്ടാകും എന്ന് വിജ്ഞാപനത്തിൽ പറയുന്നു. നേരത്തെ ഇത് മുപ്പത് ദിവസമായിരുന്നു അനുവദിച്ചത്. 2011ലെ എഫ്സിആർഎ നിയമത്തിലെ ആറ്, ഒമ്പത്, പതിമൂന്ന് ചട്ടങ്ങളാണ് ഭേദഗതി വരുത്തിയത്.

എഫ്.സി.ആർ.എ. നിയമത്തിലെ ആറാം ചട്ടത്തിൽ രണ്ട് ഭേദഗതികൾ വരുത്തിയാണ് തുക പത്ത് ലക്ഷമായും അറിയിക്കാനുള്ള സമയം മൂന്ന് മാസമായും വർധിപ്പിച്ചത്. സമയപരിധി കഴിഞ്ഞിട്ടും സർക്കാരിനെ അറിയിച്ചില്ലെങ്കിൽ കോടതിയിൽ വിചാരണ നേരിടേണ്ട കുറ്റമായിരുന്നു. എന്നാൽ, 90 ദിവസത്തിനുശേഷം അറിയിച്ചാൽ അഞ്ച് ശതമാനം പിഴയടച്ചാൽ മതിയാകും. വ്യക്തികൾക്കും സംഘടനകൾക്കും വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയം 45 ദിവസമാക്കി വർധിപ്പിച്ചു. നേരത്തെ ഇത് 15 ദിവസമായിരുന്നു. ഇതിനായി ഒമ്പതാംചട്ടത്തിൽ ഭേദഗതി വരുത്തി.

വിദേശ സംഭാവന സ്വീകരിക്കുന്നവർ തുക, ലഭിച്ച തീയതി തുടങ്ങിയവ മൂന്നുമാസം കൂടുമ്പോൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനായി 13(ബി) ചട്ടം ഭേദഗതി ചെയ്തു. പകരം, ഔദ്യോഗിക വെബ്സൈറ്റിലോ സർക്കാർ പറയുന്ന വെബ്സൈറ്റിലോ ഓഡിറ്റഡ് കണക്കുകൾ സാമ്പത്തികവർഷം തുടങ്ങിഒമ്പതുമാസത്തിനകം പ്രസിദ്ധീകരിച്ചാൽ മതി.

വിദേശ സംഭാവന ലഭിച്ചാൽ സർക്കാരിനെ അറിയിക്കാതിരിക്കൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ, വെബ്സൈറ്റിൽ വിവരം പ്രസിദ്ധീകരിക്കാതിരിക്കൽ തുടങ്ങിയവയെല്ലാം നേരത്തേ കോടതിയിൽ വിചാരണ നേരിടേണ്ട കുറ്റങ്ങളായിരുന്നു. ഇവ ഇപ്പോൾ പണമടച്ച് തീർപ്പാക്കാവുന്ന കോമ്പൗണ്ടബിൾ കുറ്റങ്ങളാക്കി.
ഇതോടൊപ്പം, രാഷ്ട്രീയ നേതാക്കൾ, സർക്കാർ ജീവനക്കാർ, മാധ്യമപ്രവർത്തകർ, ജഡ്ജിമാർ അടക്കമുള്ളവർക്കു വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് ഒരു വർഷം 1 ലക്ഷം രൂപയിൽ കൂടുതൽ ലഭിച്ചാൽ, വിവരം 90 ദിവസത്തിനുള്ളിൽ അറിയിച്ചില്ലെങ്കിലും ഇനി നിയമ നടപടികൾ നേരിടേണ്ട. പകരം തുകയുടെ 5% പിഴയായി നൽകിയാൽ മതിയെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.

രാഷ്ട്രീയ പാർട്ടികൾ, പാർട്ടി ഭാരവാഹികൾ, സ്ഥാനാർഥികൾ, ജഡ്ജിമാർ,മാധ്യമപ്രവർത്തകർ, സർക്കാർ ജീവനക്കാർ അടക്കമുള്ളവർക്കു വിദേശ സംഭാവന സ്വീകരിക്കുന്നതിന് വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ അനുസരിച്ച് വിലക്കുണ്ടെങ്കിലും ഇവർക്ക് വിദേശ പൗരത്വമുള്ള ബന്ധുക്കളിൽ നിന്ന് 1 ലക്ഷം രൂപ വരെ സ്വീകരിക്കാം.

ഇതിനു മുകളിൽ ലഭിച്ചാൽ കേന്ദ്രസർക്കാരിനെ 90 ദിവസത്തിനകം അറിയിക്കണമെന്നാണു വ്യവസ്ഥ. അല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരും. വിദേശ പൗരത്വമുള്ള ബന്ധുക്കളിൽ നിന്ന് പണം സ്വീകരിക്കുന്നതിനു മാത്രമാണ് എഫ്സിആർഎ പ്രകാരം നിയന്ത്രണമുള്ളത്. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ വിലക്കില്ല.



Post a Comment

0 Comments