Flash News

6/recent/ticker-posts

രേഖകളിൽ അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താം'; നിർണായക ഉത്തരവ്.

Views
രേഖകളിൽ അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താം'; നിർണായക ഉത്തരവ്.

രേഖകളിൽ അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണെന്നും, ആർക്കും ഭരണഘടന ഉറപ്പു നൽകുന്ന അവകാശം ഹനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയാകുന്നതിനു മുൻപേ അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിജീവിതകളുടെയും അവിവാഹിതകളുടെയും മക്കളുടെ സ്വകാര്യത, അന്തസ്സ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ നിഷേധിക്കാൻ സാധിക്കില്ല. ഇടുക്കി ലൈവ്. അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണ്, ആർക്കും ഭരണഘടന ഉറപ്പു നൽകുന്ന അവകാശം ഹനിക്കാനാവില്ല. സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുമ്പോൾ അവർ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

കുന്തി വെളിപ്പെടുത്തുന്നതുവരെ മാതാപിതാക്കളാരെന്നറിയാത്ത കർണൻ അനുഭവിക്കുന്ന അപമാനവും മനോവിഷമവും മഹാഭാരത്തിൽ വേദവ്യാസൻ പറയുന്നുണ്ട്. അപമാനിതനായതിന്റെ പേരിൽ സ്വന്തം ജന്മത്തെ ശപിക്കുന്ന കർണന്മാരില്ലാത്ത സമൂഹമാണ് നമുക്കു വേണ്ടത്. നിയമ സംവിധാനങ്ങൾ സംരക്ഷിക്കുമെന്നതിനാൽ ഇവർക്ക് മറ്റുള്ളവരെപ്പോലെ അന്തസ്സോടെ ജീവിക്കാനാകുമെന്നും കോടതി പറഞ്ഞു.

ദുരൂഹ സാഹചര്യത്തിൽ, അജ്ഞാതനായ വ്യക്തിയുടെ പീഡനത്തെ തുടർന്നാണ് ഹർജിക്കാരന്റെ മാതാവ് ഗർഭിണിയായത്. തിരിച്ചറിയൽ രേഖകളിൽ ഓരോന്നിലും ഇയാളുടെ പിതാവിന്റെ പേര് വ്യത്യസ്തമായാണു രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് മാതാവിന്റെ പേരുമാത്രം രേഖകളിൽ ഉൾപ്പെടുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.


Post a Comment

0 Comments