Flash News

6/recent/ticker-posts

തിരുവല്ലയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

Views


പത്തനംതിട്ട : തിരുവല്ലയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിന് ഇടെയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. കാറില്‍ രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് ഉണ്ടായിരുന്നത്. കുമളി സ്വദേശികളാണ് മരിച്ചത്. ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി, ചാണ്ടി മാത്യു എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള പഴയ ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്.

തോട്ടിലേക്ക് മറിഞ്ഞ കാര്‍ 15 മിനിട്ട് നേരത്തോളം ഒഴുക്കില്‍പ്പെട്ടിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



Post a Comment

0 Comments