Flash News

6/recent/ticker-posts

ഈദ് അല്‍ അദ്ഹ നീണ്ട അവധി: സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് എമിറേറ്റ്

Views
ഈദ് അല്‍ അദ്ഹ നീണ്ട അവധിയുടെ ഭാഗമായി ദുബായ് സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. ഈ വാരാന്ത്യ അവധിക്കാലത്ത് ദുബായില്‍ പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സൗജന്യമായി ഉപയോഗിക്കാം. ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ പണമടച്ചുള്ള സോണുകളായി തുടരും. അറഫ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് യുഎഇയില്‍ നാല് ദിവസത്തെ വാരാന്ത്യം ലഭിക്കും.

 


Post a Comment

0 Comments