Flash News

6/recent/ticker-posts

പ്ലസ്​ വണ്‍ പ്രവേശനത്തിനുള്ള അ​പേക്ഷ; ആദ്യദിനം തന്നെ അപേക്ഷിച്ചത് മുക്കാല്‍ ലക്ഷത്തിന്​ മുകളില്‍ പേർ

Views
പ്ലസ്​ വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അ​പേക്ഷ സമര്‍പ്പണം ഇന്ന് മുതൽ തുടങ്ങി. ആദ്യദിവസംതന്നെ മുക്കാല്‍ ലക്ഷത്തിന്​ മുകളില്‍ പേര്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കി​. രാത്രി എട്ടര വരെയുള്ള കണക്ക്​ പ്രകാരം 79850 പേരാണ്​ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കിയത്​​​. ഇതില്‍ 78704 പേരും സംസ്ഥാന സിലബസില്‍ പത്താംതരം വിജയിച്ചവരാണ്​. ആദ്യദിവസം കൂടുതല്‍ അപേക്ഷ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്​; 10039. കുറവ്​ കോട്ടയത്തും; 2053 പേര്‍. ജൂലൈ 18 വരെയാണ്​ അപേക്ഷ സമര്‍പ്പണം. 21ന്​ ട്രയല്‍ അലോട്ട്​മെന്‍റും 27ന്​ ആദ്യ അലോട്ട്​മെന്‍റും പ്രസിദ്ധീകരിക്കും.

അതേസമയം, പത്താംതരം പരീക്ഷഫലം പ്രസിദ്ധീകരിക്കാത്തത്​ സി.ബി.എസ്​.ഇ സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളെ ആശങ്കയിലാഴ്​ത്തിയിട്ടുണ്ട്​. ഇവര്‍ക്ക്​ കേരള സിലബസില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനുള്ള അവസരം നഷ്​ടപ്പെടുമെന്നാണ്​ ആശങ്ക.

18ന്​ തന്നെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കി പ്രവേശനനടപടികളുമായി മുന്നോട്ടുപോകാനാണ്​ വിദ്യാഭ്യാസ വകുപ്പി​െന്‍റ തീരുമാനം. സി.ബി.എസ്​.ഇ ഫലം വൈകിയാലും തീയതി നീട്ടുന്നത്​ നിലവില്‍ പരിഗണനയില്‍ ഇല്ല. മുമ്പ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്​ അപേക്ഷ സമര്‍പ്പണം നീട്ടിയിരുന്നു.

പ്ലസ്​ വണ്‍ അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്‌​;

മലപ്പുറം - 2344
തിരുവനന്തപുരം - 10039
കൊല്ലം - 8970
പത്തനംതിട്ട - 4329
ആലപ്പു​ഴ - 2114
കോട്ടയം 2053
ഇടുക്കി - 3415
എറണാകുളം - 9227
തൃശൂര്‍ - 6994
പാലക്കാട്​ - 9369
കോഴിക്കോട്​ - 7619
വയനാട്​ - 2488
കണ്ണൂര്‍ - 6900
കാസര്‍കോട്​ - 3989

എയ്​ഡഡ്​ സ്​കൂളുകള്‍ 10​ ശതമാനം സീറ്റ്​ വര്‍ധനക്ക്​​ അപേക്ഷിക്കണം;

പ്ലസ്​ വണ്‍ പ്രവേശനത്തിന്​ എയ്​ഡഡ്​ സ്​കൂളുകളില്‍ ഏഴ്​ ജില്ലകളില്‍ അനുവദിച്ച 20 ശതമാനത്തിന്​ പുറമെ സീറ്റ്​ വര്‍ധന ആവശ്യമുള്ള സ്​കൂളുകള്‍ ജൂലൈ 15ന്​ വൈകീട്ട്​ അഞ്ചിന്​ മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പ്രിന്‍സിപ്പല്‍മാര്‍ അഡ്​മിന്‍ യൂസറില്‍ ലഭ്യമാകുന്ന *Marginal Increase (Aided)* എന്ന ലിങ്കിലൂടെയാണ്​ അപേക്ഷിക്കേണ്ടത്​. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്​, കോഴിക്കോട്​, വയനാട്​, കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളിലാണ്​ 20 ശതമാനം സീറ്റിന്​ പുറമെ അപേക്ഷ പ്രകാരം പത്ത്​ ശതമാനം കൂടി സീറ്റ്​ വര്‍ധിപ്പിക്കുക.



Post a Comment

0 Comments