Flash News

6/recent/ticker-posts

വേങ്ങര പുത്തനങ്ങാടിയും പരിസര പ്രദേശങ്ങളിലും രാവും പകലും തെരുവുനായ ശല്യം രൂക്ഷം.

Views


വേങ്ങര : വേങ്ങര പുത്തനങ്ങാടിയും പരിസര പ്രദേശങ്ങളിലും രാവും പകലും തെരുവുനായ ശല്യം രൂക്ഷം. റോഡുകൾക്ക് കുറുകെയും വഴിയോരങ്ങളിലും പേ വിഷബാധയുള്ളതും ഇല്ലാത്തതുമായ നായകൾ വിലസുമ്പോൾ വഴി യാത്രക്കാരെയും വാഹന യാത്രക്കാരെയും അവിടെ അപകടങ്ങളിലേക്കാണ് എത്തിക്കുന്നത്. ഇന്നലെ (27/07/2022 - ബുധൻ) പുത്തനങ്ങാടി മിനി ബസാറിൽ നിന്ന് സ്കൂട്ടർ യാത്രക്കാരന് മുന്നിലേക്ക് നായ ചാടുകയും സ്കൂട്ടർ മറിഞ്ഞ് തോൾ എല്ല് പൊട്ടുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. 
നാടുനീളെ തെരുവുനായകൾ വാഴുമ്പോഴും അധികാരികൾ നടപടി കൈകൊള്ളാത്തത് പേ വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് കമ്പനികളോട് കൂറ് പുലർത്തുന്നത് കൊണ്ടാണോ ,അതോ മനുഷ്യനേക്കാൾ വില തെരുവുനായകൾക്ക് നൽകുന്നത് കൊണ്ടാണോ ?


Post a Comment

1 Comments

  1. തെരുവുനായ്ക്കളാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് ഒന്നാംതരം പൗരന്മാർ . മനുഷ്യരാണെന്ന അഹങ്കാരം മനസ്സിൽവെച്ചു നായ്ക്കളെപ്പറ്റി കൂടുതൽ പരാതിപ്പെട്ടാൽ തെരുവുനായ്ക്കളെ VIP സ്റ്റാറ്റസുള്ള പൗരന്മാരായി മൃഗസ്നേഹികൾ പ്രഖ്യാപിച്ചുകളയും . മിണ്ടാതിരിക്കുന്നതാണ് നല്ലത് .

    ReplyDelete