Flash News

6/recent/ticker-posts

പ്രളയഭീതിയിൽ ജലനിരപ്പറിയിച്ച് നാടിന് മുഴുവൻ കാവലാളായ ബാപ്പുവിനെ പോപ്പുലർ ന്യൂസ് ആദരിച്ചു.

Views

മലപ്പുറം: പ്രളയഭീതിയിൽ ജലനിരപ്പറിയിച്ച് നാടിന് മുഴുവൻ കാവലാളായ മലപ്പുറം കൊന്നോല അബ്ദുള്ള എന്ന ബാപ്പുവിനെ പോപ്പുലർ ന്യൂസ് ആദരിച്ചു.

കനത്ത മഴയെ തുടർന്ന് ജനങ്ങൾ പ്രളയഭീതിയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറം കൊന്നോല അബ്ദുള്ള എന്ന ബാപ്പു മലപ്പുറത്ത് നിന്ന് കടലുണ്ടിപ്പുഴയിലെ ജലനിരപ്പ് ഘട്ടം ഘട്ടമായി വീഡിയോ ചിത്രീകരണത്തിലൂടെ വാട്സപ്പ് വഴി ജനങ്ങളിലേക്ക് പങ്കുവെക്കുകയും അത് പ്രകാരം വീടുകളിലും മറ്റു സ്ഥാപനങ്ങളിലുമുള്ള സാമഗ്രികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ഏറെ സഹായകമായി. പ്രളയകാലത്തെ പഴയ വീഡിയോകളും ഫോട്ടോകളും വ്യാജ വാർത്തകളും ചിലർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ജനങ്ങളെ മുൾമുനയിൽ നിർത്തുമ്പോൾ മണിക്കൂറുകൾ ഇടവിട്ടുള്ള ഇദ്ദേഹത്തിന്റെ സത്യസന്തമായ തെളിവ് നിരത്തിയുള്ള ഓരോ വിവരണങ്ങളും ജനസമൂഹങ്ങളിൽ ഭീതിയകറ്റുന്നതും ആശ്വാസമേകുന്നതുമായിരുന്നു.

ഈ പ്രവർത്തനത്തിന് പുറത്ത് നിന്ന് ചിലർ പരിഹസിക്കുന്നതായും ആരെന്ത് പറഞ്ഞാലും നാം നാമാകുകയാണ് വേണ്ടതെന്നും മറ്റുള്ളവർ ചിന്തിക്കുന്നതിനെതൊട്ട് നമ്മുടെ കർമ്മങ്ങളെ മാറ്റി വെക്കപ്പെടേണ്ടതില്ലെന്നും ബാപ്പു പോപ്പുലർ ന്യൂസിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ ഓരോ ഘട്ടങ്ങളിലേയും വീഡിയോ വിവരണങ്ങൾ സത്യസന്ധവും ജനങ്ങൾക്ക് ഏറ്റവും വിലപ്പെട്ട നിർദ്ദേശങ്ങളാണെന്നും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പോപ്പുലർ ന്യൂസ് ഇദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചത്. മലപ്പുറം കോൽമണ്ണ സ്വദേശിയും സന്നദ്ധ പ്രവർത്തകനുമായ സവാദ് എൻ.എം പോപ്പുലർ ന്യൂസ് പ്രതിനിധിയായി കൊന്നോല ബാപ്പുവിന്റെ വസതിയിലെത്തി മൊമെന്റോ നൽകിയാണ് ആദരവറിയിച്ചത്.




Post a Comment

0 Comments