Flash News

6/recent/ticker-posts

‘‘കരിപ്പൂർ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരമായി ലഭിക്കുക മൂന്നിരട്ടി വില

Views

കൊണ്ടോട്ടി: കോഴിക്കോട് വിമാന താവളത്തിലെ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ട പരിഹാരമായി ലഭിക്കുക മൂന്നിരട്ടി വില. പ്രദേശത്ത് വിൽപ്പന കൈമാറ്റം നടത്തിയ ആധാരങ്ങളിലെ വിലയുടെ മൂന്നിരട്ടി വരെയാണ് നഷ്ട പരിഹാരം ലഭിക്കുക.


ഏറ്റെടുക്കുന്ന ആധാരത്തിലെ വില മാത്രം അടിസ്ഥാനമാക്കിയല്ല നഷ്ട പരിഹാരം തീരുമാനിക്കുക. മൂന്നു കിലോ മീറ്ററിനുള്ളിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിൽപ്പന നടത്തിയ ആധാരങ്ങളിലെ ഉയർന്ന വിലയുടെ മൂന്നിരട്ടി തുകവരെ ഭൂവുടമകൾക്ക് നൽകും. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം വരുന്നതു വരെയുള്ള ആധാരങ്ങളിലെ വിലയാണ് നഷ്ട പരിഹാരത്തിനായി പരിഗണിക്കുക. വിപണി വിലയേക്കാളും വളരെ കുറച്ചാണ് ആധാരങ്ങളിൽ വില കാണിച്ചതെങ്കിൽ നഷ്‌ട പരിഹാരത്തുക കുറയാനും സാധ്യതയുണ്ട്. പ്രദേശങ്ങളുടെ പ്രത്യേകത അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും.


പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പള്ളിക്കലിൽ നിന്ന് ഏഴേക്കറും നെടിയിരുപ്പിൽ നിന്ന് ഏഴരയേക്കറും ഏറ്റെടുക്കാനാണു തീരുമാനം. അടുത്ത മാർച്ചിനുള്ളിൽ ഭൂമി ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികൾ ത്വരപ്പെടുത്തിയിട്ടുണ്ട്. ഗതാഗതവകുപ്പാണ് ഭൂമി ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറുന്നത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കുക. ഇതിന് ഗതാഗതവകുപ്പ് 50 ലക്ഷം രൂപ റവന്യൂ വകുപ്പിന് കൈമാറും. ഗതാഗതവകുപ്പിന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതി നൽകുന്നതോടെ സർവേ നടപടികൾക്ക് തുടക്കമാകും. ഭരണാനുമതി ലഭിച്ചതിനു ശേഷം സർവേ അതിരടയാള നിയമപ്രകാരം ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടർ 6(1) വിജ്ഞാപനം ഇറക്കും. തുടർ നടപടിയായി സ്ഥല പരിശോധന നടത്തി അതിർത്തി നിർണയിക്കും. പിന്നീടാണ് നഷ്ട പരിഹാരം നൽകുക.



Post a Comment

0 Comments