Flash News

6/recent/ticker-posts

എയർ അറേബ കോഴിക്കോട്ടുനിന്ന് അധിക സർവീസ് ആരംഭിച്ചു

Views

അബുദാബി : എയർ അറേബ്യ വിമാനക്കമ്പനി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് അധിക സർവീസ് ആരംഭിച്ചു . ആഴ്ചയിൽ മൂന്നു സർവീസുകളാണു പുതുതായി തുടങ്ങിയത് . തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിലാണു സർവീസ് . 174 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം രാത്രി 12.10 പുറപ്പെടുന്ന രീതിയിലാണ് . അബുദാബിയിൽ നിന്നു കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15 ന് 35 യാത്രക്കാരുമായി അബുദാബിയിലേക്കു പുറപ്പെട്ടു . ആഴ്ചയിൽ എല്ലാ ദിവസവുമുള്ള സർവീസുകൾ തുടരും . ഇതിനു പുറമേയാണ് പുതിയ സർവീസുകൾ . ഇതോടെ എയർ അറേബ്യ , കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആകും . ഷാർജയിലേക്കും എയർ അറേബ്യ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട് .




Post a Comment

0 Comments