Flash News

6/recent/ticker-posts

യുഎഇ: ഫാമില്‍ കഞ്ചാവ് വളര്‍ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

Views അബുദാബിയിലെ തൊഴിലുടമയുടെ ഫാമില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അബുദാബി പോലീസ്സ്ഥലത്തെത്തി (abu dhabi police raid)ഇവരെ കസ്റ്റഡിയിലെടുത്തു. ഫാമില്‍ 14 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. കഞ്ചാവ് പ്രചരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

കഞ്ചാവ് ചെടികള്‍ പിഴുതെറിയാനും സംവരണം ചെയ്യാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. ഫാമുടമ സ്ഥിരമായി ഫാമില്‍ പോയിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത് മുതലെടുത്താണ് തൊഴിലാളികള്‍ ഫാമിന്റെ ഒരു ഭാഗത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. ക്രിമിനല്‍ സെക്യൂരിറ്റി മേഖലയിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ താഹെര്‍ ഗരീബ് അല്‍ ദഹേരി, ഫാമുകളിലെ തൊഴിലാളികളെ പതിവായി നിരീക്ഷിക്കാനും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഫാം ഉടമകളോട് ആവശ്യപ്പെട്ടു.നിരോധിത വസ്തുക്കള്‍ കൈവശം വയ്ക്കുകയോ കഞ്ചാവ് പോലുള്ള മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ വളര്‍ത്തുകയോ ചെയ്യുന്നത് പോലുള്ള നിയമലംഘനങ്ങള്‍ ഫാമുകളില്‍ നടത്തരുതെന്ന് ഫാം ഉടമകളോട് ഓഫീസര്‍ അറിയിച്ചു. ഫാം ഉടമകളോട് വിവിധ കഞ്ചാവ് ചെടികള്‍ തിരിച്ചറിയാനും അവരുടെ ഫാമുകളില്‍ അത്തരം ചെടികള്‍ കണ്ടെത്തിയാല്‍ അധികാരികളെ അറിയിക്കാനും അല്‍ ദഹേരി ആവശ്യപ്പെട്ടു.മയക്കുമരുന്ന് തടയുന്നതിനും അതിന്റെ വിതരണക്കാരെയും ഉപഭോക്താക്കളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനും പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


Post a Comment

0 Comments