Flash News

6/recent/ticker-posts

എപ്പോഴും ഓൺലൈനിലാണല്ലോ? എന്ന് ചോദിച്ച് ഇനിയാരും ശല്യപ്പെടുത്തില്ല; മാറ്റവുമായി വാട്ട്സ്ആപ്പ്

Views


ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ് (Whatsapp). പുതിയ അപ്‌ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകൾക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്‌ഡേറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം (Googel Play Beta) വഴി ലഭ്യമായ ആൻഡ്രോയിഡ് ബീറ്റ 2.22.15.8-നുള്ള വാട്ട്‌സ്ആപ്പിൽ ഈ സവിശേഷത കണ്ടെത്തിയിരുന്നു.കൂടാതെ വിൻഡോസ് ബീറ്റയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ കൺടെക്സ്റ്റ് മെനു വാട്ട്‌സ്ആപ്പ് പുറത്തിറക്കുമെന്നും പറയപ്പെടുന്നു.

വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്കർ വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് പ്രൈവസി സെറ്റിംഗ്‌സിൽ നിന്ന് തന്നെ ഓൺലൈനിൽ ഉപയോക്താവിനെ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. പുതിയ സ്വകാര്യത ക്രമീകരണ ഫീച്ചർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്‌ഷൻ ഡവലപ്പ് ചെയ്യുകയാണെന്നാണ് വിവരങ്ങൾ.

റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടുന്നു. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധി ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാകും.  മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് വിൻഡോസ് 2.2225.2.70-നായി ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്.

പുനർരൂപകൽപ്പന ചെയ്ത കൺടെക്സ്റ്റ് മെനു കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് നൽകുമെന്ന് പറയുന്ന അപ്ഡേഷനുകളെ കുറിച്ച് ഏകദേശ രൂപം നൽകുന്നതാണ്. സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, പേസ്റ്റ് ചെയ്യുക, പഴയപടിയാക്കുക, എല്ലാ ടെക്സ്റ്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക. വാചകം ബോൾഡ് അല്ലെങ്കിൽ ഇറ്റാലിക്ക് ഫോർമാറ്റ് ചെയ്യുക എന്നീ ഓപ്ഷനുകളും ഉണ്ടാകും.പുതിയ അപ്ഡേഷൻ വരുന്നതിന് മുമ്പ് ആപ്പിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷ.



Post a Comment

0 Comments