Flash News

6/recent/ticker-posts

തെക്കൻ ഇറാനിൽ ഭൂചലനം; യു.എ.ഇയടക്കം ഗൾഫ്​ രാജ്യങ്ങളിലും പ്രകമ്പനം

Views
 
യുഎ ഇ : 2 ശനി പുലർച്ചെ 1.35 AM ഓടെ യുഎ ഇ യിലെ വിവിധ എമിറേറ്റുകളിൽ പ്രത്യേകിച്ച് ഷാർജ അജ്‌മാൻ ഉമ്മൽ ഖുവൈൻ റാസ് അൽ ഖൈമ തുടങ്ങിയ സ്ഥലങ്ങളിൽ സാമാന്യം മികച്ച രീതിയിൽ ഭൂചലന പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി അനുഭവസ്ഥർ റിപ്പോർട്ടുചെയ്തു.
 ചിലയിടങ്ങളിൽ അലമാരയുടെ മുകളിലെ വസ്തുക്കൾ അനങ്ങുകയും കസേരകൾ ആടുകയും ചെയ്തിട്ടുണ്ട്.
രാത്രി ഉറക്കത്തിൽ കട്ടിൽ കുലുങ്ങുന്നത് അനുഭവപ്പെട്ടാണ് ഞെട്ടിയുണർന്നതെന്ന് ഷാർജയിൽ താമസക്കാരനായ അതീഖ് അസ്ഹരി കല്ലട്ര പടപ്പറമ്പ് ലൈവിനോട് പറഞ്ഞു.എല്ലാ താമസക്കാരും ഫ്ലാറ്റുകളിൽ നിന്ന് ഇറങ്ങിയോടി.
ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനമാണ് യു എ ഇ യിൽ അനുഭവപ്പെട്ടത്.



Post a Comment

0 Comments