Flash News

6/recent/ticker-posts

പോലിസുകാരന്റെ ഭാര്യ മക്കളെക്കൊന്ന് ജീവനൊടുക്കിയ സംഭവം: കാമുകിക്കു ജാമ്യം, കുറ്റപത്രം ഈമാസം

Views ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിൽ മക്കളെക്കൊന്നു പോലിസുകാരന്റെ ഭാര്യ ജീവനൊടുക്കിയ കേസിന്റെ കുറ്റപത്രം ഈമാസമവസാനം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഡി.സി.ആർ.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്ത്വത്തിലുള്ള അന്വേഷണം പൂർത്തിയായിവരുകയാണ്. ശാസ്ത്രീയത്തെളിവുകളുടെ പരിശോധന വിവിധ ലാബുകളിൽ നടക്കുന്നുണ്ട്.

പരിശോധനാറിപ്പോർട്ടുകൂടി ലഭിച്ചശേഷം കുറ്റപത്രം സമർപ്പിക്കും. ആത്മഹത്യനടന്ന പോലീസ് ക്വാർട്ടേഴ്സിൽ പോലീസുകാരൻ ഒളിപ്പിച്ചുസ്ഥാപിച്ച നിലയിലുണ്ടായിരുന്ന സി.സി.ടി.വി.യും ശാസ്ത്രീയ പരിശോധനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടും ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

മക്കളെക്കൊന്നു യുവതി സംഭവവുമായി ബന്ധപ്പെട്ടു പോലീസുകാരനായ റെനീസിന്റെ കാമുകിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവർക്കു ജാമ്യംലഭിച്ചതിനെത്തുടർന്നു കഴിഞ്ഞദിവസം ജയിലിൽനിന്നു പുറത്തിറങ്ങി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റുചെയ്തത്.


Post a Comment

0 Comments