Flash News

6/recent/ticker-posts

ഗൂഗിൾ മാപ്പ് പണി പറ്റിച്ചു; യുവാവും കുടുംബവും സഞ്ചരിച്ച കാർ പാടത്ത് കുടുങ്ങി.

Views

കോട്ടക്കല്‍: ഗൂഗിള്‍ മാപ്പ് വഴി കാറോടിച്ച്‌ യാത്രികര്‍ ചെന്നെത്തിയത് പാടത്ത്..! അപകടം ഉറപ്പായതോടെ വാഹനം തിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് റോഡില്‍ അപകടത്തിലും പെട്ടു. ഒടുവില്‍ നാട്ടുകാരുടെ ശ്രമത്തോടെ കാര്‍ വടം കെട്ടി തിങ്കളാഴ്ച രാവിലെ റോഡിലെത്തിച്ചു. എടരിക്കോട് പാലച്ചിറമാടാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ സംഭവം നടന്നത്.

വേഗമെത്താന്‍ എളുപ്പമാര്‍ഗം സ്വീകരിച്ചതാണ് യുവാവിന് വിനയായത്. തിരൂര്‍ പൊന്മുണ്ടത്തുനിന്ന് പുതുപ്പറമ്പിലേക്ക് യാത്ര തിരിച്ചതാണ് കുട്ടിയടക്കമുള്ള കുടുംബം. ഗൂഗിള്‍ മാപ് വഴിയായിരുന്നു യാത്ര. എടരിക്കോട് പാലച്ചിറമാട് എത്തുന്നതിന് മുമ്പുള്ള തറമ്മല്‍ റോഡാണ് മാപ്പിലൂടെ കണ്ടത്.

ഇതാകട്ടെ വലിയ ഇറക്കമുള്ള കോണ്‍ക്രീറ്റ് റോഡും..! ചെന്നവസാനിക്കുന്നത് പാടത്തും. ഇതുവഴി പുതുപ്പറമ്പിലേക്ക് നടന്നുപോകാന്‍  കഴിയുള്ളൂ എന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. വഴിതെറ്റിയതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നിശ്ചലമാവുകയും ചെയ്തു.

ഭാഗ്യം കൊണ്ടാണ് കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.യാത്ര മുടങ്ങിയതോടെ വാഹനം ഉപേക്ഷിച്ച്‌ കുടുംബം യാത്രതിരിച്ചു. രാവിലെ വാഹനം വലിയ വടം ഉപയോഗിച്ച്‌ നാട്ടുകാരുടെ ശ്രമത്തില്‍ പ്രധാന റോഡിലേക്ക് എത്തിക്കുകയായിരുന്നു.


Post a Comment

0 Comments