Flash News

6/recent/ticker-posts

സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാവർക്കും കുടുബ സന്ദർശന വിസ ഓൺലൈൻ വഴി ലഭ്യമായിത്തുടങ്ങി.

Views റിയാദ്: സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാവർക്കും കുടുബ സന്ദർശന വിസ ഓൺലൈൻ വഴി ലഭ്യമായിത്തുടങ്ങി. പതിനായിരക്കണക്കിന് ഹൗസ് ഡ്രൈവർമാക്ക് തങ്ങളുടെ കുടുംബത്തെ സഊദി സന്ദർശനത്തിനായി കൊണ്ട് വരാൻ ഇനി എളുപ്പത്തിൽ സാധിക്കും.

മറ്റു ജോബ് വിസകളിൽ ഉള്ളവർക്ക് സാധ്യമാകുന്നത് പോലെ തന്നെ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് വളരെ എളുപ്പത്തിൽ ഇനി മുതൽ വിസ ഓൺലൈൻ വഴി കരസ്ഥമാക്കാം.

കഴിഞ്ഞ ദിവസം മുതൽ ഓൺലൈൻ വഴി എളുപ്പത്തിൽ കുടുംബ സന്ദർശക വിസ ലഭിച്ചതായി നിരവധി പേർ പോപ്പുലർ ന്യൂസിനോട് അനുഭവം പങ്കു വെച്ചു. വിസ ലഭിച്ചവർക്ക് ഇനി മുതൽ കുറഞ്ഞ ചിലവിൽ തങ്ങളുടെ കുടുംബത്തെ സഊദിയിൽ സന്ദർശക വിസയിൽ കൊണ്ട് വരാനാകും. ഇതോടൊപ്പം, എല്ലാ പ്രൊഫഷനുകൾക്കും ഇപ്പോൾ സന്ദർശക വിസ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇതിനായി സാധാരണ എല്ലാ പ്രൊഫഷനുകളിലും ഉള്ളവർ വിസക്ക് അപേക്ഷിക്കുന്നത് പോലെ തന്നെ സഊദിയുടെ പുതിയ വിസ പ്ലാറ്റ്ഫോമിൽ തന്നെയാണ് കുടുംബ സന്ദർശക വിസക്കായി അപേക്ഷിക്കേണ്ടത്. https://visa.mofa.gov.sa/Home/Index2?service_type=2 എന്ന സൈറ്റിൽ കയറി വിസിറ്റ് വിസ ഫോർ റെസിഡന്റ് എന്നതിൽ കയറിയാൽ സഊദിയുടെ ഏകജാലക പോർട്ടൽ ആയ നഫാദ് iam.gov.sa എന്നതിലേക്കാണ് നേരിട്ട് എത്തുക. അവിടെ അബ്ഷിർ യൂസർ നെയിം, പാസ്സ്‌വേർഡ്‌ നൽകുന്നതോടെ നേരെ വിസ അപേക്ഷ പേജിലേക്ക് കയറും. അവിടെ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂർത്തീകരിക്കുകയാണ് ആദ്യ ഘട്ടം.

തുടർന്ന്, ലഭിക്കുന്ന വിസ അപേക്ഷ നമ്പറിൽ സ്പോൺസർ ചേമ്പർ ചെയ്യണം. ഇപ്പോൾ ഓൺലൈൻ വഴിയാണ് ഈ സംവിധാനം പൂർത്തീകരിക്കണ്ടത്. ചേമ്പർ പൂർത്തീകരിക്കുന്നതോടെ അപേക്ഷ മന്ത്രാലയത്തിലേക്ക് സമർപ്പിക്കപ്പെടും. തുടർന്ന് 24 മണിക്കൂർ മുതൽ എപ്പോഴും വിസ ഇഷ്യു ചെയ്ത് ലഭിച്ചേക്കാം. വിസ ഇഷ്യു ആയിട്ടുണ്ടോ എന്ന് https://visa.mofa.gov.sa/Home/Index    പേജിൽ അപേക്ഷ നമ്പറും ഇഖാമ നമ്പറും നൽകിയാൽ അറിയാൻ സാധിക്കും. ഇഷ്യു ആയ വിസ നാട്ടിലെ ട്രാവൽസിൽ നൽകി സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിക്കാവുന്നതാണ്



Post a Comment

0 Comments