Flash News

6/recent/ticker-posts

മലപ്പുറത്ത് മിനിലോറി ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.

Views

കോഡൂർ വലിയാട്: മിനിലോറി ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. വലിയാട് അല്ലക്കാട്ട് ഇബ്രാഹിം (50, മാനു) ആണ് മരിച്ചത്. ഇന്ന്  രാവിലെ ആറിന് വലിയാടിനും ആൽപ്പറ്റകുളമ്പിനും ഇടയിലായിരുന്നു അപകടം. കൂലിപ്പണിക്കാരനായ ഇബ്രാഹിം പണിക്ക് പോകുന്ന വഴിയായിരുന്നു. നിയന്ത്രണം വിട്ട  ലോറി ഇബ്രാഹിമിനെ ഇടിച്ച്  സമീപത്തെ ഗെയിൽ വാതക പൈപ്പിൻ്റെ കുഴിയിലേക്ക്‌ മറിഞ്ഞു. ക്രെയിൻ ഉപയോഗിച്ച് വാഹനം പൊക്കിയെടുത്താണ് ഇടയിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത്.




Post a Comment

0 Comments