Flash News

6/recent/ticker-posts

പാലക്കാട് തങ്കം ആശുപത്രിയിൽ ചികിസ്തയ്‌ക്കിടെ വീണ്ടും മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

Views
 
ചികിത്സയ്‌ക്കിടെ യുവതി മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും പരാതി. ദിവ്യാംഗനയായ കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക (27)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു മരണം.

അനസ്തേഷ്യ നൽകുന്നതിനിടയിൽ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച കാർത്തികയ്‌ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും മരണ വിവരം ഒളിപ്പിച്ചുവെന്നും ആരോപിച്ചാണ് കാർത്തികയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.എന്നാൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു.

ചെറുപ്പത്തിൽ പോളിയോ ബാധിച്ച യുവതിയ്‌ക്ക് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാവുമെന്ന് തങ്കം ആശുപത്രിയിലെ ഡോക്ടർമാർ കാർത്തികയുടെ കുടുംബത്തിന് ഉറപ്പ് നൽകി. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു മരണം.

കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ചികിത്സാപിഴവെന്ന് ആവർത്തിച്ച് കുടുംബം നിലകൊള്ളുന്നതിനിടെയിലാണ് വീണ്ടും സമാന സംഭവമുണ്ടായത്.



Post a Comment

0 Comments