Flash News

6/recent/ticker-posts

5ജി വരുന്നു; സിം മാറ്റേണ്ടി വരുമോ, പുതിയ ഫോണ്‍ വാങ്ങണമോ?; ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം

Views


ദില്ലി: 5ജി സേവനങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ആരംഭിക്കും. എയര്‍ടെല്‍ സെപ്തംബർ തുടക്കത്തോടെ  അവരുടെ 5ജി സേവനങ്ങൾ തുടങ്ങുമെന്നാണ് റിപ്പോർട്ട്. 4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

ഒരേ പേരിലുള്ള ഫോണുകളിൽ 5ജി സേവനം സപ്പോർട്ടും ചെയ്യുന്നതും അല്ലാത്തതുമായ വേർഷൻ ഇറങ്ങുന്നുണ്ട്. ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്. അതിൽ മികച്ച മാർഗം ഫോണിന്‍റെ സവിശേഷതകൾ ഓൺലൈനിൽ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോൺ ബ്രാൻഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവും.

ആൻഡ്രോയിഡ് ഫോൺ സെറ്റിങ്‌സിൽ സിം ആൻഡ് നെറ്റ്വർക്ക്സ് സൈറ്റിങ്‌സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം. ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാർഡും ഉണ്ടെങ്കിൽ മാത്രമേ ഈ ലിസ്റ്റിൽ 5ജി കാണിക്കുകയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകൾ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വർക്ക് ഉപയോഗിക്കാൻ കഴിയും.

3ജിയിൽനിന്ന് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടി വന്ന സമയം ഓർമയില്ലേ ? അതുപോലെ സിംകാർഡ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരില്ല. അഥവാ അങ്ങനെയൊരു ആവശ്യം വന്നാൽ അതാത് ടെലികോം സേവന ദാതാക്കൾ ഉപഭോക്താക്കളെ ബന്ധപ്പെടും.

കഴിഞ്ഞ ദിവസം ലേലത്തിൽ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാൻസായി തുകയടച്ച് എയർടെൽ രംഗത്തെത്തിയിരുന്നു. നൽകേണ്ട ആകെ തുകയിൽ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയർടെൽ ടെലികോം വകുപ്പിന് നൽകിയിരിക്കുന്നത്.20 വർഷങ്ങളായി തവണകളായി തുക അടയ്ക്കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്.

ഇതിൽ നാലുവർഷത്തെ തുകയാണ് മുൻകൂറായി എയർടെൽ നൽകിയിരിക്കുന്നത്.വരുന്ന നാലു വർഷത്തെ ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഇത് എയർടെല്ലിനെ സഹായിക്കും. 5ജി വിന്യാസം സംബന്ധിച്ച് പ്രവർത്തിക്കാനും കമ്പനിയെ ഈ കാലയളവ് സഹായിക്കും.

റിലയൻസിന്റെ ജിയോയും  7864 കോടി രൂപ ആദ്യ തവണയായി അടച്ചിട്ടുണ്ട്.അദാനി ഡാറ്റ നെറ്റ് വർക്ക്‌സ് 18.94 കോടി രൂപയും വോഡഫോൺ ഐഡിയ 1679 കോടി രൂപയും അടച്ചു കഴിഞ്ഞു. 3,848.88 കോടി രൂപ മുൻകൂറായി നൽകിയ ശേഷം ബാക്കിതുക 19 ഗഡുക്കളായി നൽകുന്നതിനുള്ള അവസരം കമ്പനിക്ക് നൽകിയിരുന്നു.



Post a Comment

0 Comments