Flash News

6/recent/ticker-posts

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പുതിയ 700 ക്യാമറകൾ; വാഹനത്തിനുള്ളിലിരിക്കുന്നവരെയും നിരീക്ഷിക്കും

Views
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പുതിയ 700 ക്യാമറകൾ; വാഹനത്തിനുള്ളിലിരി ക്കുന്നവരെയും നിരീക്ഷിക്കും



സംസ്ഥാനത്തെ
ദേശീയപാതകളിൽ പുതുതായി 700 ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അതോറിറ്റി. നിയമലംഘനം, അപകടങ്ങൾ എന്നിവയ്ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് ക്യമറകൾ സ്ഥാപിക്കുന്നത്. റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡുവരെ ക്യാമറ സ്ഥാപിക്കുന്നത്.

ദേശീയപാതകളിൽ നിലവിലുള്ള 250ഓളം ക്യാമറകൾ ഒഴിവാക്കി പുതിയവ സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകളിലൂടെ വാഹനത്തിനുള്ളിൽ ഇരിക്കുന്ന ആളുകളെയും കാണാൻ സാധിക്കും.

കെൽട്രോണാണ് ക്യാമറ തയാറാക്കുന്നത്. വാഹനത്തിലുള്ളവർ സീറ്റ് ബൽറ്റ് ധരിക്കാതിരിക്കുകയോ, മൊബൈൽ ഫോൺ, ഹെഡ് സെറ്റോ ഉപയോഗിക്കുകയോ ചെയ്താൽ ക്യാമറയിൽ പതിയും. വാഹനം രണ്ട് ക്യാമറ കടന്നുപോകാനെടുക്കുന്ന സമയം കണക്കാക്കി അമിത വേഗം കണ്ടുപിടിക്കും. വാഹനത്തിന്റെ നമ്പർ പതിയുന്ന രീതിയിലാണ് ക്യാമറ ഘടിപ്പിക്കുക. ജില്ലാതല കൺട്രോൾ റൂമുകളിലാണ് ദൃശ്യങ്ങളും വിവരങ്ങളും ലഭിക്കുക. എല്ലാ ജില്ലകളിലെയും ദൃശ്യങ്ങൾ തിരുവനന്തപുരം കൺട്രോൾ റൂമിൽ ലഭിക്കും.


Post a Comment

0 Comments