Flash News

6/recent/ticker-posts

ഇടുക്കി ഡാം ഇന്ന് തുറക്കും,ബാണാസുര സാ​ഗ‍ർ ‍ഡാമിൽ റെഡ് അല‍ർട്ട്, കണ്ണൂരടക്കം 8 ജില്ലകളിൽ മഴ യെല്ലോ അല‍ർട്ട്

Views
ഇടുക്കി ഡാം ഇന്ന് തുറക്കും,ബാണാസുര സാ​ഗ‍ർ ‍ഡാമിൽ റെഡ് അല‍ർട്ട്, കണ്ണൂരടക്കം 8 ജില്ലകളിൽ മഴ യെല്ലോ അല‍ർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ(rain) ജാഗ്രത (alert)തുടരുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്(yellow alert). കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം‌.

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ്  അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ട്.




Post a Comment

0 Comments