Flash News

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഘർഷം

Views

സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട്  സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയതിനെ തുടർന്നാണ് സംഘർഷം

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ഒരു സംഘം മർദിക്കുന്നതിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. പതിനഞ്ചോളം വരുന്ന സംഘമാണ് മർദനം നടത്തിയത്.  സൂപ്രണ്ടിനെ കാണാൻ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു മർദനം. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് വിശദമായ മൊഴിയെടുത്തു.

സൂപ്രണ്ട് ഓഫീസിലേക്ക് പോവണമെന്നാവശ്യപെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ 9.30 ഓടെ പതിനഞ്ചംഗ സംഘമെത്തി സുരക്ഷാ ജീവനക്കാരെ മർദിക്കാൻ തുടങ്ങിയതായി പറയുന്നു പലരും ഹെൽമെറ്റും മാസ്കും ഉപയോഗിച്ച് മുഖം മറച്ചിരുന്നു.

സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയിൽ  സുരക്ഷാ ജീവനക്കാർക്കെതിരെയും പോലീസ് കേസെടുത്തു.



Post a Comment

0 Comments