Flash News

6/recent/ticker-posts

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ എലിവിഷം കൊടുത്ത് കൊന്നു ; തലനാരിഴയ്ക്ക് രക്ഷപെട്ട് അച്ഛൻ

Views
സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ എലിവിഷം കൊടുത്ത് കൊന്നു ; തലനാരിഴയ്ക്ക് രക്ഷപെട്ട് അച്ഛൻ

 കുന്നംകുളം : ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊലപ്പെടുത്തി കീഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി ( 58 ) യാണ് മരിച്ചത് .
 സംഭവവുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ ( 39 ) പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ് . ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട് . ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും . ഇവർ അച്ഛനേയും കൊല്ലാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി . കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകുകയായിരുന്നു . രുചിമാറ്റം തോന്നിയതിനാൽ അച്ഛൻ ചായ കുടിച്ചില്ല . പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് അറിയാതെ , ഇന്ദുലേഖ സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി വായ്പ്പ എടുത്തിരുന്നു . എട്ട് ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നു . കഴിഞ്ഞ 18 ന് ഭർത്താവ് അവധിക്ക് നാട്ടിലെത്തി . സ്വർണ്ണാഭരണങ്ങൾ എവിടെയാണെന്ന് ഭർത്താവ് തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു . ഇതോടെയാണ് അച്ഛന്റേയും അമ്മയുടേയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുത്ത് ബാധ്യത തീർക്കാൻ ഇവർ പദ്ധതി ഇട്ടത് . ഉത്സവപ്പറമ്ബുകളിൽ ബലൂൺ കചവടം നടത്തുന്നയാളാണ്
കൊല നടത്തിയിരുന്നു വരുത്തി തീർക്കാൻ ശ്രമിച്ചു


Post a Comment

0 Comments