Flash News

6/recent/ticker-posts

പന്തല്ലൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് ദർസ് വിദ്യാർഥികൾ മരണപ്പെട്ടു.

Views
പന്തല്ലൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച്  രണ്ട് ദർസ് വിദ്യാർഥികൾ മരണപ്പെട്ടു


മഞ്ചേരി:പന്തല്ലൂർ മുടിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ചു രണ്ട്  വിദ്യാർഥികൾ മരണപ്പെട്ടു.

പാണ്ടിക്കാട് അൻസാർ ദഅവ കോളേജിലെ വിദ്യാർത്ഥികളായ വള്ളുവങ്ങാട് സ്വദേശി അമീനും കീഴാറ്റൂർ  സ്വദേശി ഇഹ്സാനുമാണ് മരണപ്പെട്ടത്.

മരണപ്പെട്ട ഇഹ്സാൻ എസ്.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയാണ്.

മഞ്ചേരിയില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കും കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്.
 മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ.


Post a Comment

0 Comments