Flash News

6/recent/ticker-posts

ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നു നിയമോപദേശം; വിസി ഹൈക്കോടതിയിലേക്ക്

Views
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് പട്ടിക മരവിപ്പിച്ച, ചാൻസലർ കൂടിയായ ഗവർണറുടെ നടപടി നിയമപരമല്ലെന്ന് വൈസ് ചാൻസലർക്കു നിയമോപദേശം. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഇന്നു ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വൈസ് ചാൻസലർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് ഗവർണർ നിയമന നടപടികൾ മരവിപ്പിച്ചത്. ഇതു നിയമപരമല്ലെന്നാണ് വൈസ് ചാൻസലർക്കു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാളെ സർവകലാശാല ഹൈക്കോടതിയിൽ ഹർജി നൽകും.

മലയാളം അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയിൽ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരെ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചാണ് നിയമന നടപടി മരവിപ്പിച്ച് കൊണ്ട് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ നടപടി.


Post a Comment

0 Comments