Flash News

6/recent/ticker-posts

ഭർത്താവിന്റെ ക്രൂര മർദ്ദനത്തിനിടെ ഭാര്യയുടെ കാഴ്ച്ച ശക്തി നഷ്ട്ടപ്പെട്ടു ; ഭർത്താവ് അറസ്റ്റിൽ

Views

മലപ്പുറം : മലപ്പുറത്ത് ഭാര്യയെ ബെൽറ്റ്‌ കൊണ്ട് ക്രൂരമായി മർദിക്കുന്നതിനിടയിൽ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ട്ടപ്പെട്ടു.ഭർത്താവിനെതിരെ വാഴക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ മാസമാണ് സംഭവം.വസ്ത്രം അലക്കുന്നതിനിടെ റൂമിലേക്ക് വിളിച്ചുവരുത്തി ബെൽറ്റ്‌ ഉപയോഗിച്ച് അടിക്കുന്നതിനിടയിൽ കണ്ണിൽ കൊള്ളുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ഒരു ആഴ്ചയോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.




കാരാട് ബൈതൊടിയിലെ നാഫിയയുടെ പരാതിയിലാണ് തിരുത്തിയോട് കൈത്തൊടി സ്വദേശിയുമായ മുഹമ്മദിന്റെ മകൻ ഫിറോസ് ഖാനെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇനിയും മർദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഫിറോസെന്ന് യുവതിയുടെ മാതാവ് സുലൈഖ പറയുന്നത്.ഭർത്താവിന്റെ ബന്ധുവീട്ടിലെ നിക്കാഹിന് പോയില്ല എന്ന കാരണം കൊണ്ടാണ് ഭർത്താവ് ക്രൂരമായി മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.


Post a Comment

0 Comments