Flash News

6/recent/ticker-posts

അടുത്ത വർഷം കരിപ്പൂരിൽ ഹജ് എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കും: എ.പി.അബ്ദുല്ലക്കുട്ടി

Views

കൊണ്ടോട്ടി : അടുത്ത വർഷം കരിപ്പൂരിൽ ഹജ് എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കുമെന്നും ഇതിനാവശ്യമായ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി. കേരള ഹജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കഴിഞ്ഞ ഹജിൽ സേവനം ചെയ്ത വൊളന്റിയർമാരെയും പരിപാടിയിൽ ആദരിച്ചു.

പി.അബ്ദുറഹ്മാൻ ഇണ്ണി അധ്യക്ഷത വഹിച്ചു. കേരള ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, ഹജ് കമ്മിറ്റിയംഗം പി.ടി. അക്ബർ, ഇന്ത്യൻ ഹജ് മിഷൻ കോ ഓർഡിനേറ്റർ ഡോ. കെ.ടി. ജാബിർ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി.കുഞ്ഞാപ്പു തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments