Flash News

6/recent/ticker-posts

തൃശൂരില്‍ കൂട്ടബലാത്സംഗം; പന്ത്രണ്ടാം ക്ലാസുകാരിയെ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.!!!

Views
                        
തൃശൂരില്‍ കൂട്ടബലാത്സംഗം; പന്ത്രണ്ടാം ക്ലാസുകാരിയെ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.!!!
         
തൃശൂരില്‍ കൂട്ടബലാത്സംഗം. തൃശൂര്‍ വടക്കേകാട്ടില്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്ലസ് ടുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ പൊലീസ് കേസെടുക്കുകയായിരുന്നു.

ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 2 പേര്‍ കൂടി പൊലീസിന്റെ പിടിയിലാകാനുണ്ട്.
2 മാസം മുൻപാണ് സംഭവം നടന്നത്. എന്നാൽ കുട്ടി വിവരം പുറത്തു പറഞ്ഞില്ല. പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തുന്നവരെന്നും പൊലീസ് പറഞ്ഞു.
                  


Post a Comment

0 Comments